ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ചെറുതോണി, തടിയംപാട്, കരിമ്പൻ എന്നിവടങ്ങളിൽ ഒഴിവായി കിടക്കുന്ന കടമുറികൾ 26ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽവച്ച് ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നിരതദ്രവ്യം അടയ്ക്കണമെന്ന് സെക്രട്ടറിയറിയിച്ചു.