പുറപ്പുഴ : പുതച്ചിറക്കാവ് ദേ വീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 23 മുതൽ 28 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിക്കുന്നു. എല്ലാ ദിവസവും രാവിലെ 5.30 വരെ

നിർമ്മാല്യ ദർശനം, 5.30ന് അഭിഷേകം, 6.00ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30 ന് വിശേഷാൽ പൂജകൾ , 7.30 ന് എതൃത്തപൂജ, 10.30 ന് ഉച്ചപൂജ, വൈകുന്നേരം 7.00 ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്. കളമെഴുത്തും പാട്ട്,​

25 ന് രാവിലെ 9.00ന് നാരായണീയ പാരായണം, 11.00 ന് ആയില്യപൂജ. രാത്രി 9 ന് മുടിയേറ്റ്. 26 ന് രാവിലെ 8 മുതൽ തിരുമുമ്പിൽ പറവയ്പ് ചെണ്ടമേളം, രാത്രി 9.00ന് മുടിയേറ്റ്.

27 ന് രാവിലെ 8 മുതൽ ശ്രീബലി എഴുന്നള്ളിപ്പ്. 10.00ന് കുംഭകുടം നിറ (ക്ഷേത്രനടപ്പന്തലിൽ ), 10.30 ന് കുംഭകുടം അഭിഷേകം, 12 ന് ഉച്ചപൂജ, വൈകിട്ട് 5.00 ന് കാഴ്ച്ചശ്രീബലി, 7.15 മുതൽ ക്ഷേത്രനടപ്പന്തലിൽ പൂരം എതിരേൽപ്. 9 മുതൽ മുടിയേറ്റ്.