തൊടുപുഴ: തൊഴിലാളികളെ ഹൃദയത്തോടെ ചേർത്ത്പിടിച്ച നേതാവായിരുന്നു സി.എ.കുര്യൻ.ആരെ കണ്ടാലും പുഞ്ചിരിയോടെ,സൗമഭാവംവിടാതെ .സൗഹൃദത്തോടെയുള്ള പെരുമാറ്റവും പ്രത്യേകതകളായിരുന്നു.. അദേഹത്തിന്റെ ദേഹ വിയോഗ വാർത്ത കേട്ടാണ് ഇന്നലെ ഹൈറേഞ്ച് ഉണർന്നത്.തോട്ടം മേഖലയിൽ തലയെടുപ്പുള്ള നേതാവായ കുര്യൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് പ്രവർത്തന രംഗത്ത് സജീവമായിരിക്കെയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ പ്രശ്നങ്ങൾ വകവയ്ക്കാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുകയായിരുന്നു. യോഗങ്ങളിലും മറ്റും പങ്കെടുത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നാറിലെ വീട്ടിലെത്തിയിരുന്നത്. ഇന്ന് വണ്ടിപ്പെരിയാർ ഗ്രൗണ്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വാഴൂർ സോമന്റെ പ്രചരണ യോഗത്തിൽ മുഖ്യമന്ത്രിയോടെപ്പം വേദിയിൽ അദ്ദേഹവും ഉണ്ടാവേണ്ടതായിരുന്നു.
പുതുപ്പള്ളിയിലെ ഇടത്തരം കർഷക കുടുംബത്തിലാണ് കുര്യച്ചനെന്ന് വിളിക്കുന്ന സി. എ. കുര്യൻ ജനിച്ചത്. മുണ്ടക്കയത്തെ കോട്ടയം ബാങ്ക് ജീവനക്കരനായിരുന്നു. അടുത്തിടെ തിരഞ്ഞെടുപ്പ് അഭിമുഖത്തിനിടയിൽ കുര്യൻ പറഞ്ഞു.തന്നെ കമ്മ്യുണിസ്റ്റ് ആക്കിയത് തൊഴിലാളികളാണ്. മുണ്ടക്കയത്തെ വേങ്ങാത്തം റബ്ബർ എസ്റ്റേറ്റിൽ തൊഴിലാളികൾ സഞ്ചാര സ്വാതന്ത്രിത്തിന് നടത്തിയ സമരത്തെ പൊലീസ് മർദ്ദനംകൊണ്ട് നേരിട്ടു. . വഴിയടച്ച് സ്ഥാപിച്ച ഗേയ്റ്റ് പോളിച്ച കേസിൽ സി.എ കുര്യനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.ഹൈറേഞ്ചിൽ ട്രഡ് യൂണിയൻ കെട്ടി പടുക്കുന്നതിന് പിരുമേട്ടിലേക്ക് നിയോഗിച്ചു. റോസമ്മ പുന്നൂസിനൊപ്പം തൊഴിലാളികളെ സംഘടിപ്പിച്ച് തൊട്ടം മേഖലയിലാകെ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ ട്രഡ് യൂണിയൻ വളർത്തിയെടുക്കാനുള്ള പ്രവർത്തനത്തിൽ സജീവമായി. തൊട്ടം തൊഴിലാളികളുടെ സമര മുഖത്ത് മുന്നണി പോരാളിയായിരുന്നു. തേയില തോട്ടം തൊഴിലാഴികളെ സംഘടിപ്പിക്കാൻ മുന്നാറിലേക്ക് പ്രവർത്തന മേഖല മാറ്റി. അടിയന്തിരാവസ്ഥ കാലത്ത് 27മാസം ജയിൽ വാസം അനുഭവിച്ചു. 1977-ൽ ആദ്യമായി പിരുമേട്ടിൽ നിന്നും നിയമസഭ അംഗമായി. മൂന്ന് തവണ പിരുമേട്ടിൽ ചെങ്കോടി പാറിച്ചു.1996-ൽ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്നു .