കരിമണ്ണൂർ : കത്തോലിക്ക കോൺഗ്രസ് കരിമണ്ണൂരിൽ രൂപം കൊണ്ടിട്ട് 75 വർഷം പൂർത്തിയായി പ്ലാറ്റിനം ജൂബിലി ആഘോഷവും പ്രതിനിധി സമ്മേളനവും വൈകുന്നേരം 4 മണിക്ക് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവിയുടെ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബ്ബാനയോട് കൂടി ആരംഭിക്കും. തുടർന്ന് കരിമണ്ണൂർ പാരിഷ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രൂപത ഡയറക്ടർ ഫാ. ഡോ. തോമസ് ചെറുപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫൊറോനാ പ്രസിഡന്റ് കെ. എം മത്തച്ചന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ മുഖ്യ മുഖ്യപ്രഭാഷണവും, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആമുഖ സന്ദേശവും നൽകും. ഭാരവാഹികളായ ഐപ്പച്ചൻ തടിക്കാട്ട്, ജോസ് പുതിയേടം, ജോൺ മുണ്ടൻകാവിൽ, ജോർജ് പാലപ്പറമ്പിൽ, ജോർജ് നെടുങ്കല്ലേൽ, തുടങ്ങിയവർ പ്രസംഗിക്കും.