തൊടുപുഴ: ന്യൂമാൻ കോളേജിലെ മുൻ എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ യോഗം തിങ്കളഴ്ച രാവിലെ 10 മണിക്ക് തൊടുപുഴ പാപ്പുട്ടി ഹാളിൽ ചേരും.തൊടുപുഴ ന്യൂമാൻ കോളേജുൾപ്പടെ വൻ ശിഷ്യ സമ്പത്തുള്ള പ്രൊഫ. കെ .ഐ.ആന്റണിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനുള്ള പദ്ധതികൾ സമ്മേളനത്തിൽ ആവിഷ്‌കരിക്കും.രണ്ട് പതിറ്റാണ്ടോളം രാഷ്ട്ര സേവനത്തിനു വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന എൻ സി സി യുടെ തൊടുപുഴയിലെ ചുമതലകാരനായിരുന്നു പ്രൊഫ. കെ ഐ ആന്റണി. യോഗത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സീനിയർ അണ്ടർ ഓഫീസർമാരായ മനോജ് കണ്ണോളിൻ,ശ്രീകാന്ത് ഉഷസ്, എബിൻ ബേബി എന്നിവർ അറിയിച്ചു..