തൊടുപുഴ: ഇടുക്കി,മൂലമറ്റം റെയിഞ്ചുകളിലെ കള്ളു ഷാപ്പുകളിൽ ജോലി ചെയ്യുന്ന ചെത്തു തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കരാറായി. യൂണിയൻ പ്രതിനിധികളും കള്ളുഷാപ്പ് ലൈസൻസികളും തമ്മിൽ നടത്തിയ ഉഭയ കക്ഷി ചർച്ചയിലാണ് ധാരണായയത്.
ധാരണയനുസരിച്ച് തൊഴിലാളികൾക്ക് ഒരു ലിറ്റർ കള്ളിന് 2 രൂപയുടെയും ഡി എയിൽ 20 രൂപയുടെയും ഡി എയ്ക്ക് താഴെ കള്ള് അളക്കുന്ന തൊഴിലാളികൾക്ക് തെങ്ങിൻ കള്ളിന് അഞ്ചു രൂപയും പനങ്കള്ളിനു അഞ്ചു രൂപയുടെയും വർദ്ധനവ് ലഭിക്കും.
ഒത്തുതീർപ്പ് ചർച്ചയിൽ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ സലിംകുമാർ,പി പി ജോയി(എ.ഐ.റ്റി.യു.സി),എം. കുമാരൻ(സി ഐറ്റിയു),കെ രവീന്ദ്രൻ,എ പി സഞ്ചു(ബിഎംഎസ്) എന്നിവരും ലൈസൻസികളെ പ്രതിനിധീകരിച്ച് ബേബി ചാക്കോ,പി ആർ സജീവൻ,മനോജ് മണി,കെ ബി ജിജി,ടി കെ രഘു,ജയൻ എന്നിവരും പങ്കെടുത്തു.