francis
വാത്തിക്കുടി മണ്ഡലം യു. ഡി. എഫ് കൺവെൻഷനിൽ ഫ്രാൻസിസ് ജോർജ് സംസാരിക്കുന്നു.

ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ മണ്ഡലം കൺവെൻഷനുകൾ പുരോഗമിക്കുന്നു. ശനിയാഴ്ച കൊന്നത്തടി, വാത്തിക്കുടി, മരിയാപുരം, അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിലെ മണ്ഡലം കോൺവെൻഷനുകൾ പൂർത്തിയാക്കി.
കൊന്നത്തടി മണ്ഡലം കൺവെൻഷൻ മുൻ ഡിസിസി പ്രസിഡന്റ് ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജെയ്‌സൺ കെ ആന്റണി അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, ജോയ് വെട്ടിക്കുഴി, ഷൈനി സജി, നോബിൾ ജോസഫ്, ലിനീഷ് അഗസ്റ്റിൻ, പ്രശാന്ത് രാജൻ തുടങ്ങിയവർ പങ്കെടുത്തു.
വാത്തിക്കുടി മണ്ഡലം കൺവെൻഷൻ മാത്യു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
മരിയാപുരം മണ്ഡലം കൺവെൻഷൻ മുൻ ഡിസിസി പ്രസിഡന്റ് ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ അനീഷ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു സ്റ്റീഫൻ, എ.പിഉസ്മാൻ ,എം.കെ പുരുഷോത്തമൻ ,എൻ. പുരുഷോത്തമൻ ,ആഗസ്തി അഴകത്ത്, വർഗീസ് വെട്ടിയാങ്കൽ, ജോസ് ഊരക്കാട്ടിൽ, മനോജ് മുരളി,തുടങ്ങിയവർ പങ്കെടുത്തു.