ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് നടപടികളും ചിലവുകളും നിരീക്ഷിക്കുന്നതിലേക്ക് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്ന ജനറൽ നിരീക്ഷകർ അലോക് ശേഖർ ഐ എ എസ്, ചെലവ് നിരീക്ഷകർ നരേഷ് കുമാർ ബൻസാൽ ഐആർഎസ് എന്നിവർ മണ്ഡലത്തിൽ എത്തി മൂന്നാർ റസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയിപ്പുകൾ ഉണ്ടെങ്കിൽ ഒബ്‌സർവർമാരെ അറിയിക്കാം. ഫോൺ 9496346358, 9495786759 . നിരീക്ഷകരെ രാവിലെ പത്തിനും പതിനൊന്നിനും ഇടക്ക് നേരിൽ കാണാവുന്നതുമാണെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.