ഇടുക്കി: ജില്ലാ പട്ടികജാതി വികസന ആഫീസ് മുമ്പ് പ്രവർത്തിച്ചിരുന്ന അറക്കുളം ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റോപ്പ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് രണ്ടാം നിലയിൽ സൂക്ഷിച്ചു വരുന്ന വകുപ്പിന്റെ പഴയ ഫർണീച്ചറുകൾ, മറ്റിതര സാധനങ്ങൾ എന്നിവ മത്സരാടിസ്ഥാനത്തിൽ ലേലവില്പന നടത്തും. 24ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം രണ്ടാം നിലയാണ് ലേല സ്ഥലം. കൂടുതൽ വിവരങ്ങൾക്ക്: 04862 296297.