ഇടുക്കി: മദ്രസ അദ്ധളാപക ക്ഷേമനിധിയിൽ 2020- 21 സാമ്പത്തികവർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാൻ ബാക്കിയുള്ളവർ മാർച്ച് 31 നകം പോസ്റ്റ് ഓഫീസിൽ അടയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അതത് സാമ്പത്തികവർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ ഇരുന്നാൽ ക്ഷേമനിധി അംഗത്വം റദ്ദ് ആക്കുമെന്നും ക്ഷേമ നിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസം നേരിടുകയും ചെയ്യുമെന്നും ഓഫീസർ അറിയിച്ചു.