vazhathope
ഇടുക്കി ബിഷപ്പ് ഹൗസിൽ അഡ്വ. സംഗീത വിശ്വനാഥൻ വൈദികരുമായി സംസാരിക്കുന്നു.

ചെറുതോണി: ഇടുക്കിയിലെ എൻ ഡി എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. ടൗണുകളിലും ആരാധനാലയങ്ങളിലുമായാണ് പ്രധാനമായും ഈ ദിവസങ്ങളിൽ സന്ദർശനം നടത്തിയത്. മുളകു വള്ളി വ്യാസ ആശ്രമത്തിൽ മഠാധിപതി സ്വാമി ദേവചൈതന്യ സരസ്വതിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് സംഗീതയുടെ വാഴത്തോപ്പ് പഞ്ചായത്ത് സന്ദർശന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലുമായി കൂടിക്കാഴ്ച നടത്തി. ബി ഡി ജെ എസ് ജില്ല സെക്രട്ടറി പാർത്തേശ്വൻ ശശികുമാർ, ബി ജെ പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് എസ്, മനേഷ് കുടിക്കയത്ത്, കെ കെ സുരേന്ദ്രൻ, ഉത്തമൻ പടിഞ്ഞാറയിൽ, സി എസ് ജയചന്ദൻ, രമ്യ ജയചന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു