ashokan

തൊടുപുഴ: എൻജിഒ യൂണിയൻ സാംസ്‌കാരിക വേദിയായ കനലിന്റെ നേതൃത്വത്തിൽ കലാജാഥ അംഗങ്ങളുടെയും കലാ മത്സരവിജയികളുടെയും പ്രതിഭാ സംഗമവും സമ്മാനദാനവും നടത്തി.
യൂണിയൻ ജില്ലാ പ്രസിഡന്റ് കെ .കെ പ്രസുഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റഗം ടി എം ഹാജറ,സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ് എന്നിവർ സംസാരിച്ചു. കനലിന്റെ നേതൃത്വത്തിൽ നടത്തിയ കലാജാഥയിൽ പങ്കെടുത്തവരെയും ലോക് ലോക് ഡൗൺ കാലത്ത് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ജീവനക്കാർക്കായി നടത്തിയ വിവിധ കലാ മത്സര വിജയികൾക്കും സമ്മാനദാനം നിർവഹിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കനൽ കൺവീനർ ജോബി ജേക്കബും നന്ദിയും പറഞ്ഞു.