തൊടുപുഴ : ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഓർഗനൈസേഷൻ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുൻപിൽ ധർണ നടത്തി. ചടങ്ങിൽ ഫെറ്റോ ജില്ലാ സെക്രട്ടറി എ.എൻ. വിനോദ് അദ്ധ്യക്ഷത വഹിച്ചു.

ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ധർണ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൻ.ജി.ഒ സംഘ് ജില്ല പ്രസിഡന്റ്‌ വി കെ സാജൻ, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ്‌ വി കെ ബിജു, പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം ആർ വാസുദേവൻ എൻ. റ്റി. യു ജില്ലാ പ്രസിഡന്റ്‌ അനിൽകുമാർ, ഫെറ്റോ ജില്ലാ സെക്രട്ടറി വി .സി .രാജേന്ദ്രൻ, എൻ.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം വി ആർ പ്രേം കിഷോർ എന്നിവർ ആശംസകൾ പറഞ്ഞു.