ചെറുതോണി: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മികച്ച സാമൂഹ്യ ജീവിതം ഉറപ്പു വരുത്തുന്നതിനും അഹോരാത്രം പ്രയത്‌നിച്ച നേതാവിനെയാണ് സി.എ. കുര്യന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. തൊഴിലാളികളുടെ വേതന വർധനവിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി എണ്ണമറ്റ സമരങ്ങൾ നയിച്ച നേതാവാണ് സി.എ. കുര്യൻ എന്ന് റോഷി അഗസ്റ്റിൻ അനുസ്മരിച്ചു.