മൂന്നാർ: കേരളം കണ്ട ഏറ്റവും മികച്ച ട്രേഡ് യൂണിയൻ നേതാവായിരുന്നു സി എ.കുര്യനെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അനുസ്മരിച്ചു.മൂന്നാറിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ
ട്രേഡ് യൂണിയൻ ആയി വളർത്തുന്നതിൽ നിർണായക പങ്കാണ് സി എ കുര്യൻ വഹിച്ചത്.നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് ഇത് സി എ കുര്യൻ സാധ്യമാക്കിയത്. പ്രതിസന്ധിഘട്ടങ്ങളിൽ പ്രതിരോധത്തിന്റെ കോട്ട തീർത്ത് പാർട്ടിയെയും പ്രസ്ഥാനത്തെയുംസംരക്ഷിച്ചു. മൂന്നാറിലെന്ന പോലെ പീരുമേട്ടിലും തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും നയിക്കുന്നതിനും മുന്നിൽ നിന്നു.ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്ത നഷ്ടമാണ്
കുര്യാച്ചന്റെ വേർപാട് മൂലം ഉണ്ടായിരിക്കുന്നതെന്നും കെ കെ ശിവരാമൻ അനുസ്മരിച്ചു.