ഉപ്പുതറ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പഞ്ചായത്തംഗത്തിന് പരിക്കേറ്റു. ഉപ്പുതറ പഞ്ചായത്ത് പുളിങ്കട്ട വാർഡ് അംഗം അറക്കപറമ്പിൽ ഫ്രാൻസീസ് ദേവസ്യ(28) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30 ഓടെ ഉപ്പുതറ പാലത്തിന് സമീപമാണ് അപകടം. ആലംപള്ളിയിലെ പള്ളിയിലേക്ക് പോകുന്നതിനിടെ റോഡിലെ ഗട്ടർ ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ ബൈക്കിൽ നിന്ന് ചാടിയതിനാൽ വലിയ അപകടം ഒഴിവായി. കൈയ്ക്ക് സാരമായി പരിക്കേറ്റ ഫ്രാൻസിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.