തൊടുപുഴ: പൊലീസും ഡിസ്ട്രിക് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിൽ വീര്യം കൂടിയ 700 മില്ലി ഗ്രാം ലഹരി മരുന്നുമായി അഞ്ച് യുവാക്കൾ പിടിയിലായി. ഉടുമ്പന്നൂർ ഇടമറുക് പുതിയകുന്നേൽ റംസാൻ (24), പാറേക്കവല കുന്നുംപുറത്ത് അൻസിൽ (21), ചെന്നക്കാട്ട് നസിം (21), തൊടുപുഴ സ്വദേശികളായ വളിപ്പാട്ട് അർജുൻ (18), പഴേരി അഷ്‌കർ (24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വെങ്ങല്ലൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാറിലെത്തിയ സംഘത്തെ പൊലീസും സ്പെഷ്യൽ ഫോഴ്സും ചേർന്ന് പിടികൂടുകയായിരുന്നു. തൊടുപുഴ സി.ഐ. സുധീർ മനോഹറിന്റെ നേതൃത്വത്തിൽ പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥരായ ജോഷി, മഹേഷ്, അനൂപ്, ടോം സ്‌കറിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു.