തൊടുപുഴ: എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. നാല് മണ്ഡലങ്ങളിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 10ന് മൂന്നാർ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിലും 12ന്‌ ചെറുതോണിയിലും മൂന്നിന് നെടുങ്കണ്ടത്തും അഞ്ചിന് വണ്ടിപ്പെരിയാറിലും മുഖ്യമന്ത്രി പ്രസംഗിക്കും.