തൊടുപുഴ: നീതിനിഷേധത്തിനും ഹിന്ദുവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് കൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനജാഗര യാത്ര സമാപിച്ചു. തൊടുപുഴ മുൻസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന യാത്രയുടെ സമാപനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം നടന്നു.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എം.കെ. നാരായണമേനോൻ അദ്ധ്യക്ഷനായ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജാഥാ ക്യാ്ര്രപിയൻ പി.ജി. റെജിമോൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ, ജില്ലാ സഹസംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ, ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി. ഗോപി, താലൂക്ക് ജനറൽ സെക്രട്ടറി റ്റി.കെ. ബാബു, താലൂക്ക് ഭാരവാഹികളായ എം.സ്. സജീവ്, തുളസീധരൻ, കെ.എസ്. സലിലൻ ,കെ.ആർ. സതീഷ് കുമാർ, ജി.ജി. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിൽ മറ്റിടത്തും ജനജാഗര യാത്ര നടന്ന് വരികയാണ്.