തൊടുപുഴ:ആഡംബര ബസുകൾക്ക് പെർമിറ്റ് ഇല്ലാതെ ഇന്ത്യയിലെവിടെയും സർവ്വീസ് നടത്താൻ അനുമതിനൽക്കുന്ന കേന്ദ്ര നിയമം പിൻവലിക്കുക, 15 വർഷം പൂർത്തിയായ വാഹനങ്ങൾ പൊളിക്കാനുള്ള കേന്ദ നിർദ്ദേശം പിൻവലിക്കുക. ഡീസൽ പെട്രോൾ ഗ്യാസ് വില വർദ്ധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മോട്ടോർ വർക്കേഴ്സ് യൂണിയൻ( സി. ഐ. ടി. യു) പ്രതിഷേധ സംഗമം നടത്തി. കെ.കെതോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. ബാബു ഉദ്ഘാടനം ചെയ്തു.എ.എസ്.ജയൻ, കെ.വി.ജോയി, കെ.കെ.അജിത് കുമാർ, ജോർജ് തുഷാരം. കെ.എം. സലിം, റോയി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.