കുമളി :ഗ്രാമ പഞ്ചായത്ത് 60 വയസിനു മുകളിൽ ഉള്ളവർക്ക് കൊവിഡ് വാക്സ്സിൻ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ കുമളി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. പങ്കെടുക്കുന്നവർ ആധാർ കാർഡ് കൊണ്ടുവരണം.പത്തോളം കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി പ്രസിഡന്റ് ശാന്തി ഷാജിമോൻ അറിയിച്ചു.