അടിമാലി: സമ്മതിദാന വിനിയോഗത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനും വോട്ടിംഗ് സംബന്ധിച്ചുള്ള സംശയ ദുരീകരണത്തിനുമായി സ്വീപ്പിന്റെ നേത്യത്വത്തിൽ അടിമാലിയിലും മൂന്നാറിലുംയന്ത്രമനുഷ്യനുമായി വോട്ട് വണ്ടി യാത്ര നടത്തി . അടിമാലി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘം ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.സാൻബോട്ട് എന്ന് പേരിട്ടിരിക്കുന്ന രണ്ട് റോബോട്ടുകളുടെ സേവനം വോട്ടുവണ്ടി യാത്ര പ്രയോജനപ്പെടുത്തുന്നുണ്ട്.സെൻസർ വഴി പ്രവർത്തിക്കുന്ന റോബോർട്ട് ആളുകളിലേക്ക് സന്ദേശം എത്തിക്കുന്നതിനൊപ്പം ചില ചോദ്യങ്ങൾക്കും മറുപടി നൽകും. വോട്ടിങ്ങ് മെഷീൻ പരിചയപ്പെടുന്നതിനും മാതൃകാ വോട്ടി,ങ്ങിനും പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ നോഡൽ ഓഫീസർ മിനി കെ ജോണിന്റെ നേതൃത്വത്തിലാണ് വോട്ടുവണ്ടി യാത്ര തുടരുന്നത്.തൊടുപുഴയിലും കട്ടപ്പനയിലും കഴിഞ്ഞ ദിവസം വോട്ടു വണ്ടി യാത്ര നടത്തിയിരുന്നു.