kpms



ഉടുമ്പന്നൂർ: കേരള പുലയർ മഹാസഭ ഉടുമ്പന്നൂർ ശാഖയുടെ വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് അംഗം ടി.വി.രാജീവ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യക്ഷനായി. കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് സി.സി.ശിവൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ പഞ്ചായത്തംഗം സന്തോഷ് കുമാർ, കുമാരി ഷാജി, സി.കെ.രവി, അഖിൽ, പി.ഒ.കുഞ്ഞപ്പൻ,അനീഷ് പി.കെ, ഷാജു.കെ.കെ, എം.കെ.പരമേശ്വരൻ, കിഷോർ കുമാർ, റ്റി.കെ.മണി, ശാന്താ സോമൻ എന്നിവർ പ്രസംഗിച്ചു.