തൊടുപുഴ: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പദ്ധതികൾ തയ്യാറാക്കി അവരെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുമെന്ന് തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. കെ ഐ.ആന്റണി പറഞ്ഞു. കോലാനിയിൽ വോട്ട് അഭ്യർത്ഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ നഗരവികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് ചിട്ടപ്പെടുത്തിയ പദ്ധതിയെ അവലംബിച്ചാണ് ഇപ്പോഴും വികസന രൂപരേഖ തയ്യാറാക്കുന്നത്. തൊടുപുഴ മണ്ഡലത്തിലെ ലക്ഷം വീട് കോളനികളിലെ വീടുകൾ നവീകരിക്കുന്നതിനും . അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുവാനും. കോളനി പ്രദേശങ്ങളിലെ കുട്ടികളുടെ മാനസികോ ല്ലാസത്തിന് മിനി പാർക്കുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു മുനിസിപ്പൽ കൗൺസിലർ ആർ.ഹരിയും കൂടെയുണ്ടായിരുന്നു.