തൊടുപുഴ : യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി. ഡീൻ കുര്യാക്കോസ് എം.പി. യുടെ നേതൃത്വത്തിലാണ് തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ഭവന സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചത്. മണ്ഡലം കൺവെൻഷനുകൾ ഇന്നോടെ പൂർത്തിയാകും. കുടുംബ യോഗങ്ങൾ പഞ്ചായത്തുകളിൽ നടന്നു വരികയാണ്. യു.ഡി.എഫിന്റെ ബുത്ത്തല കൺവെൻഷനുകൾ ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞു. . തൊടുപുഴ പട്ടണവും സമീപ പ്രദേശങ്ങളിലും വികസനം എത്തിക്കാൻ ദീർഘവീക്ഷണത്തോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ജെ.ജോസഫിനെ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അഭ്യർത്ഥിച്ചു.
മുനിസിപ്പൽ മണ്ഡലം കൺവെൻഷൻ ഇന്ന്
: യു.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം കൺവൻഷൻ ഇന്നു വൈകിട്ട് നാലിന് വെങ്ങല്ലൂർ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ നടക്കും.