മൈലാടുംപാറ : ചെല്ലാർകോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 6 ന് ഹിഡുംബൻ പൂജയും കാവടി പൂജയും കാപ്പുകെട്ടലുംഗുരുപൂജ, ഉഷപൂജ, 8 ന് പന്തീരടി പൂജ, 8.30 ന് ശ്രീഭൂതബലി, 9.30 ന് നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, 10.30 ന് ഉച്ചപൂജ, വൈകുന്നേരം 5.30 ന് നടതുറക്കൽ, 7 ഗുരുപൂജ,,7.30 ന് അത്താഴപൂജ എന്നിവ നടക്കും.
, 23 ന് പതിവ് പൂജകൾ, വൈകിട്ട് 6 ന് കാവടി എഴുന്നള്ളിപ്പ്, 24 ന് പതിവ് പൂജകൾ, 10.30 ന് ശ്രീഭൂതബലി, 3 ന് ആറാട്ടുബലി, ആറാട്ടുകടവിലേക്ക് പുറപ്പാട്, വൈകിട്ട് 6 ന് ആറാട്ട് എഴുന്നള്ളിപ്പ്, 6.15 ന് ഗുരുദേവ സരസ്വതി ക്ഷേത്രസന്നിധിയിൽ ആറാട്ട് എഴുന്നള്ളിപ്പ് സ്വീകരണം, 7 ന് ക്ഷേത്രത്തിൽ ആറാട്ട് എതിരേൽപ്പ് , വലിയകാണിക്ക, കൊടിയിറക്ക്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സത്യരാജൻ തന്ത്രിയും ക്ഷേത്രം മേൽശാന്തി ചേർത്തല സജി എം ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും.