
തൊടുപുഴ: കേരളം ഇപ്പോൾ ആത്മഹത്യയുടെയും വിവാഹമോചനത്തിന്റെയും കാര്യത്തിൽ നമ്പർ വൺ ആണെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. ഭാരതീയ മസ്ദൂർ സംഘത്തിന്റെ തൊടുപുഴയിൽ പുതിയതായി പണികഴിപ്പിച്ച കാര്യാലയത്തിലെ ഉദ്ഘാടനകർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. ജയൻ അദ്ധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യ കാരി പ്രത്യേക ക്ഷണിതാവ് പി. നാരായണൻജി അനുഗ്രഹ പ്രഭാഷണം നടത്തി, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ വിജയകുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് കെ.എൻ.രാജു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. എസ്.അജി, അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. പി ചന്ദ്രശേഖരൻ, ജില്ലാ സെക്രട്ടറി എസ്.ജി മഹേഷ്, തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.ജി ഹരിദാസ്, ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി.ജി ജയകൃഷ്ണൻ, വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ, ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം സജു, എ.പി സഞ്ജു എന്നിവർ സംസാരിച്ചു.തൊടുപുഴ താലൂക്കിലെ പൂർവ്വകാല പ്രവർത്തകരുടെ സംഗമവും നടന്നു.