മൂന്നാർ: മുതിർന്ന സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന് മലയോര നാടിന്റെ കണ്ണീരിൽ കുതിർന്ന
യാത്രാമൊഴി. കോട്ടയത്തു നിന്ന് വിലാപയാത്രയായി ഇന്നലെ മൂന്നാറിലേക്കെത്തിച്ച മൃതദേഹം പഴയ
മൂന്നാറിൽ പൊതുദർശനത്തിന് വച്ചപ്പോൾ തോട്ടം തൊഴിലാളികളും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു..ഹൈറേഞ്ചിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ ശക്തമാക്കിയ അദ്ദേഹത്തിന്റെ താൽപ്പര്യപ്രകാരം തന്നെ
എഐറ്റിയുസി ഓഫീസിനോട് ചേർന്ന് തന്നെയാണ് അന്ത്യവിശ്രമത്തിനുംഇടമൊരുക്കിയത്. ഔദ്യോഗിക ബഹുമതികളോടൊയിരുന്നു സംസ്‌ക്കാരം.. ഇന്നലെ പഴയമൂന്നാറിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡീൻ കുര്യാക്കോസ് എം. പി, എസ്.രാജേന്ദ്രൻഎം എൽ എ , സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു,
ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, കെ വി ശശി, എ കെ മണി തുടങ്ങി
സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ആളുകൾ അന്തിമോപചാരം അർപ്പിച്ചു.