ഇടുക്കി: തൊടുപുഴ ,ദേവികുളം നിയമസഭാ നിയോജക മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ നിരീക്ഷണത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുളള പൊതു നിരീക്ഷകൻ ചന്ദർ ഗെയിന്ത് മണ്ഡലത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി .തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റ രീതിയിൽ നടത്തപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനങ്ങൾക്കെതിരെ ശകതമായ നടപടി സ്വീകരിക്കുന്നതിനുമാണ് നിരീക്ഷകനെ നിയോഗിച്ചിട്ടുളളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെതുജനങ്ങൾക്കുളള പരാതികൾ നിരീക്ഷകന്റെ ക്യാംപ് ഓഫീസ് പ്രവർത്തിക്കുന്ന മൂന്നാർ സർക്കാർ ഗസ്റ്റ് ഹൗസിലെത്തി നേരിട്ടോ, 9383470966, 9496346358 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടോ അറിയിക്കാവുന്നതാണ്,