പീരുമേട്: വാട്ടർ അതോറിറ്റിയിൽ വെള്ളക്കര കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ മാർച്ച് 31ന് മുമ്പ് തുക അടക്കേണ്ടതാണെന്ന് അസി.എക്സ്സിക്യൂട്ടീവ് എൻഞ്ചിനിയർ അറിയിച്ചു. ചുവടെ പറയുന്ന സ്ഥലങ്ങളിൽ ബിൽ തുക സ്വീകരിക്കുന്നതാണ്.കുമളിയിൽ 26ന് തേക്കടിക്കവലയിൽ ഉള്ള പമ്പ് ഹൗസിലും പശുപ്പാറയിൽ 27ന് പശുപ്പാറ ക്ലബ്ബിലും ഹെലിബറിയയിൽ 29 ന് 14 മുറി ലേബർ ക്ലബ്ബിലും രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ തുക സ്വീകരിക്കും. ഈ മാസത്തെ എല്ലാ അവധി ദിവസങ്ങളിലും പീരുമേട് ആഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരേയും ബിൽ അടക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും അസി.എക്സ്സിക്യൂട്ടീവ് എൻഞ്ചിനിയർ അറിയിച്ചു.