തൊടുപുഴ: ധീര രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ്ഗുരു സുഖ്‌ദേവ് എന്നിവരുടെ 90-ാമത് ബലിദാന ദിനം സമുചിതമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് തൊടുപുഴ ഐ.എം.എ ഹാളിൽ റെഡ്‌ക്രോസ് സൊസൈറ്റി രക്തദാന ക്യാമ്പ് ഇന്ന് രാരാവിലെ 10ന് നടക്കും.