തൊടുപുഴ: കോലാനി അമരം കാവ് ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും. വൈകിട്ട് ഏഴിന് അമരം കാവിൽ കാപ്പ് കെട്ട് നടക്കും. തുടർന്ന് കുടം പൂജയും അഭിഷേകവും പാട്ടമ്പലത്തിൽ നടക്കും. കാപ്പ് കെട്ടാനുള്ളവർ വൈകിട്ട് ആറിന് കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരണം. വ്യാഴം,​ വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴിന് കുടം പൂജയും അഭിഷേകവും പാട്ടമ്പലത്തിൽ ഉണ്ടാകും. വെള്ളിയാഴ്ച അമരം കാവിൽ രാവിലെ 10 ന് സർപ്പപൂജ ഉണ്ടാകും. ഭക്തർക്ക് നൂറുംപാലും വഴിപാടായി സമർപ്പിക്കാം. മഹോത്സവ ദിനമായ ശനിയാഴ്ച രാവിലെ എട്ടിന് പാട്ടമ്പലത്തിൽ കുടംപുജയും തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അമരം കാവിലേക്ക് കുംഭകുട ഘോഷയാത്രയും ആരംഭിക്കും. തുടർന്ന് അമരം കാവിൽ കുംഭകുട അഭിഷേക നടക്കും. തുടർന്ന് വളരെ ദർശന പ്രാധാന്യമുള്ള പൂരംഇടി നടക്കും. തുടർന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രസാദ ഊട്ടും ഉണ്ടാകും.