പുറപ്പുഴ: 60 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് കൊവിഡ് വാക്‌സിൻ എടുക്കുന്നതിനായി പുറപ്പുഴ പഞ്ചായത്ത് സെന്റ് ആന്റണീസ് എൽ.പി.എസ് വഴിത്തല സ്‌കൂളിൽ 24ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തും. വാക്‌സിൻ എടുക്കാൻ വരുന്നവർ ആധാർകാർഡ്, മൊബൈൽഫോൺ എന്നിവ കരുതേണ്ടതാണ്.