
കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'നന്മ ഭവനം' പദ്ധതിയിലെ ആദ്യ വീടിന് സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ശിലാസ്ഥാപനം നടത്തി. കരിമണ്ണൂർ സ്‌കൂളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആദ്യ വീട് സമ്മാനിക്കുന്നത്. കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ 'സ്‌നേഹ വീട്' പദ്ധതി വർഷങ്ങളായി മുടക്കമില്ലാതെ നടക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ പന്ത്രണ്ടു വീടുകൾ നിർമിച്ചുകഴിഞ്ഞു. കരിമണ്ണൂർ പഞ്ചായത്ത് അംഗം ലിയോ കുന്നപ്പിള്ളി, സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഇമ്മാനുവേൽ മുണ്ടയ്ക്കൽ, പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ, ഹെഡ്മാസ്റ്റർ സജി മാത്യു, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ ടീച്ചർ ഷേർലി ജോൺ വടക്കേക്കര, 'നന്മ ഭവനം' കോർഡിനേറ്റർ സാബു ജോസ്, സണ്ണി ചെമ്പരത്തിക്കൽ എന്നിവർ പ്രസംഗിച്ചു.