ഇടുക്കി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ)​,​ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക് ആന്റ് ആഫീസ് ഓട്ടോമേഷൻ (ഡിഡിറ്റിഒഎ),​ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ),​ സർട്ടിഫിക്കേറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2018, 2020 സ്‌കീമുകൾ) 2021 മേയ് മാസത്തിൽ സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു നടത്തും. വിദ്യാർത്ഥികൾ പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളിൽ ഏപ്രിൽ അഞ്ച് വരെ ഫൈൻ കൂടാതെയും ഏപ്രിൽ എട്ട് വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടേതാണ്. പരീക്ഷാ ടൈടേബിൾ ഏപ്രിൽ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുളള അപേക്ഷ ഫോറം സെന്റുകളിൽ ലഭ്യമാണ്. വിശദ വിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സെറ്റിൽ (www.ihrd.ac.in) ലഭ്യമാണ്.