രാജക്കാട് : , രാജകുമാരി,രാജാക്കാട് ഗ്രാമപഞ്ചായത്തുകളിൽ 60നു മുകളിൽ പ്രായമുള്ളവർക്കയുള്ള കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജക്കാട് ഗ്രാമ പഞ്ചായത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും, രാജകുമാരി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുമാണ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. രാജാക്കാട് 545 പേരും രാജകുമാരിയിൽ 708 പേരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. രാവിലെ 9 മുതൽ വൈകിട്ട് നാലു വരെയാണ് ക്യാമ്പ് നടന്നത്. ആരോഗ്യവകുപ്പ് ജീവനക്കാർ ആശാ വർക്കർമാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.