ചെറുതോണി: ലോക വന ദിനത്തോടനുബന്ധിച്ച് രാജീവ്ഗാന്ധി യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഭൂമിക്ക് ഒരു കുടയെന്ന ക്യാമ്പയിൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജും കാമാക്ഷി പഞ്ചായത്തിലെ ജോസ് നരിമറ്റമെന്ന കർഷകന് ഫല വൃക്ഷത്തൈ നൽകി നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ. എസ്. അശോകൻ, എം.ജെ. ജേക്കബ്, എ.പി. ഉസ്മാൻ, മനോജ് മുരളി, രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ജിനേഷ് കുഴിക്കാട്ട്, ഇടുക്കി നിയോജകമണ്ഡലം ചെയർമാൻ അനിൽ പുതിയാപറമ്പിൽ എന്നിവർ പങ്കെടുത്തു.