മുട്ടം: ഗ്രാമ പഞ്ചായത്തിലെ 60 വയസിന് മുകളിൽ പ്രായമായ ആളുകൾക്ക് വാക്‌സിനേഷൻ എടുക്കുന്നതിനുള്ള ക്യാമ്പ് നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ മുട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. വാക്‌സിനേഷൻ എടുക്കാൻ എത്തുന്നവർ ആധാർ കാർഡ് കൊണ്ടു വരണമെന്ന് അധികൃതർ അറിയിച്ചു.