മൂലമറ്റം: കാർ കൊക്കയിലേക്ക് മറിഞ്ഞ് ചെറിയ പരിക്കുകളോടെ ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടു. ഗുരുതിക്കളം ഒന്നാം വളവിന് സമീപം നൂറടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. ചെറുതോണി താന്നിക്കണ്ടം മുണ്ടേപ്പറമ്പിൽ ടോജൻ ജോസഫാണ് കാർ ഓടിച്ചിരുന്നത്. കോട്ടയത്തിന് പോയി തിരിച്ച് ചെറുതോണിക്ക് പോകുമ്പോഴാണ് കാർ അപകടത്തിൽപ്പെടുന്നത്. മൂലമറ്റത്ത് നിന്നെത്തിയ ഫയർഫോഴ്‌സിന്റെ വണ്ടിയിൽ ടോജനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം ഫയർഫോഴ്‌സും കാഞ്ഞാർ പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.