തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദം ശ്രദ്ധേയമായി. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സി.പി.എം തൊടുപുഴ ഏരിയാ കമ്മറ്റി അംഗം എം.ആർ. സഹജൻ, കോൺഗ്രസ്സ് (ഐ) തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി ഷാജു പോൾ സ്വാഗതം പറഞ്ഞു.