
തൊടുപുഴ: ജില്ലാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മസ്ദൂർ സംഘം ജില്ലാ വാർഷിക സമ്മേളനം തൊടുപുഴ ബി.എം.എസ് കാര്യാലയത്തിൽ നടന്നു . ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി ആർ. രഘുരാജ് ഉദ്ഘാടനം ചെയ്തു.പ്രൈവറ്റ് ബസ് വ്യവസായം പ്രതിസന്ധി കാലഘട്ടത്തിലാണ് മന്നോട്ടുപോകുന്നത് യാത്രക്കാരുടെ കുറവും അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവും ഈ വ്യവസായത്തെ ആകെ തകർത്തിരിക്കുകയാണ് കൊറോണ സമയത്തും ജീവൻ പോലും പണയപ്പെടുത്തി പണിയെടുക്കുന്ന തൊഴിലാളിയെ സംരക്ഷിക്കുന്നതിന് യാതൊരുവിധത്തിലുള്ള ആനുകൂല്യമോ സഹായമോ സർക്കാർ സ്വീകരിച്ചിട്ടില്ല.പല ബസുകളും സർവീസ് നിർത്തിവെച്ചിരിക്കുന്നു.ഈ വ്യവസായത്തെ സംരക്ഷിക്കുവാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അടിക്കടിഇന്ധന വിലവർദ്ധനവ് കൂടിയായപ്പോൾ പ്രൈവറ്റ് ബസ് വ്യവസായത്തിന് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്, പെട്രോൾ ഇന്ധനം ജിഎസ്ടിയിൽ കൊണ്ടുവരണമെന്നും അതാണ് ഇതിന് ശാശ്വത പരിഹാരം എന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി സിബി വർഗീസ് , ജില്ല സെക്രട്ടറി . എസ്.ജി മഹേഷ്, ജില്ല ഖജാൻജി എ.പി. സഞ്ചു ജില്ല ജോ.സെക്രട്ടറി എം.പി. റെജി കുമാർ വൈ.പ്രസിഡന്റ് കെ.എം. സിജു, മേഖല സെക്രട്ടറി കെ. ഷിബു മോൻഎന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.പി. ഷാജി കടപ്പന ( വൈ.പ്രസിഡന്റ്) എം.എം. സോമൻ , ടോമി കട്ടപ്പന,
കെ.എം. സിജു (ജന.സെക്രട്ടറി), സി ജോ ആഗസ്തി (ജോ.സെക്രട്ടറി), പോൾ മാത്യു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു