ചെറുതോണി: പാണ്ടിപ്പാറ മാർ യൗസേപ്പിതാവിന്റെ തീർത്ഥാടന ദേവാലയത്തിൽ നാൽപതാംവെള്ളി ആചരണം നാളെ ആചരിക്കും. രാവിലെ 8 മുതൽ ദിവ്യകാരുണ്യ ആരാധന, 4ന് ജപമാല, നൊവേന, 5 ന് ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന, 6 ന് വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന ബിജു കൊച്ചുപുര നേതൃത്വം നൽകുന്നു. രാവിലെ 6.30 മുതൽ 30 മിനിറ്റ് ഇടവിട്ട് കുരിശുമലയലേക്ക് കുരിശിന്റെ വഴി ഉണ്ടായിരിക്കുമെന്നും വികാരി ഫാ.മാത്യു പുതുപ്പറമ്പിൽ അറിയിച്ചു