roshy1

ചെറതോണി : ഭൂവിസൃതിയും ജനസംഖ്യയും പരിഗണിച്ച് കഞ്ഞിക്കുഴിയിൽ പുതിയ പഞ്ചായത്ത് രൂപീകരണത്തിന് മുൻകൈയ്യെടുക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലൂടെ സർക്കാർ നടത്തുന്ന ഗ്രാമീണ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് പഞ്ചായത്ത് വിഭജനം ഗുണകരമാകും. കഞ്ഞിക്കുഴി ഐ.റ്റി.ഐ.യിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്നും മീനുളിയാൻപാറ ടൂറിസം പദ്ധതി ഏറ്റെടുക്കുമെന്നും റോഷി പറഞ്ഞു. പഴയരിക്കണ്ടം, വെൺമണി, മൈലപ്പുഴ പ്രദേശങ്ങളെ ഉൾപ്പെടുത്തി കുടിയേറ്റ സ്മാരകം മാതൃകയിൽ ഗോത്രവർഗ്ഗ സ്മൃതിഗ്രാമം കൊണ്ടുവരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. എൽഡിഎഫ് നേതാക്കളായ കെ.ജി.സത്യൻ, എൻ.കെ.പ്രിയൻ, കെ.എൻ.മുരളി, സണ്ണി ഇല്ലിക്കൻ, ഷിജോ തടത്തിൽ, സിനോജ് വള്ളാടി, പി.എ.മാത്യു, ജെയിംസ് മ്ലാക്കുഴി, ജോൺ തോട്ടത്തിൽ, സി.എം.അസീസ് തുടങ്ങിയ നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.