
കട്ടപ്പന: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് ഇന്നലത്തെ പര്യടനം മരിയാപുരം പഞ്ചായത്തിലെ വിമലഗിരിയിൽ നിന്നുമാണ് ആരംഭിച്ചത്. കെപിസിസി നിർവാഹകസമിതി അംഗം ജോയി തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ ജനങ്ങൾക്ക് ആകെ ലഭിച്ച ഒരു പാക്കേജ് യുപിഎ ഗവൺമെന്റിന്റെ കാലത്ത് ഫ്രാൻസിസ് ജോർജ് എംപി ആയിരുപ്പോൾ ലഭിച്ചത് ആണെന്നും ഇടതുപക്ഷ ഗവൺമെന്റ് പ്രഖ്യാപിച്ച പാക്കേജുകൾ ഫ്‌ളക്‌സിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വിമലഗിരി, ന്യൂമൗണ്ട്, ചാലിസിറ്റി, ചിറ്റടിക്കവല, ഉപ്പുതോട്, ജവാൻസിറ്റി, കരിക്കിൻമേട്, പ്രകാശ്, താഴത്തെ നീലവയൽ, ഇരുകൂട്ടി, പാണ്ടിപ്പാറ, ഈട്ടിക്കവല, അൽഫോൻസ നഗർ, കൂട്ടക്കല്ല്, കാൽവരിമൗണ്ട്, എട്ടാംമൈൽ, മത്തായിപ്പടി, കാർമ്മൽസിറ്റി, കാമാക്ഷി, പാറക്കടവ്, അമ്പലമേട്, പുഷ്പഗിരി, കൊച്ചുകാമാക്ഷി, മേരിഗിരി, ഉദയഗിരി, നീലവയൽ റേഷൻകട സിറ്റി തുടങ്ങിയ സ്ഥലങ്ങളിൾ പിന്നിട്ട് തങ്കമണിയിൽ പര്യടനം പൂർത്തിയായി. സമാപനയോഗം ഡി.സി.സി. സെക്രട്ടറി അഡ്വ: സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഡിഎഫ് സ്വീകരിക്കുന്ന അനുകൂല സമീപനവും ജനങ്ങൾക്കിടയിൽ മുന്നണിക്ക് സ്വീകാര്യത നൽകുമെന്നാണ് കരുതപ്പെടുന്നത്.