
തൊടുപുഴ: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ പി.കെ. സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ എം.ആർ. ഉമാദേവി ചടങ്ങിൽ വഹിച്ചു. ജില്ലാ ടിബി ഓഫീസർ ഡോ. ബി.സെൻസി സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എസ്.സുരേഷ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ടി.ബി. യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. എസ്. മഹേഷ് നാരായൻ ദിനാചരണ സന്ദേശം നൽകി. ജില്ലാ മാസ് മീഡിയ ഓഫീസർ ആർ. അനിൽകുമാർ ക്ഷയരോഗ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി അക്ഷയ കേരളം പുരസ്‌കാരം നേടിയ സ്ഥാപനങ്ങളെയും ജീവനക്കാരെയും ആശാ പ്രവർത്തകരെയും ആദരിച്ചു. ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിച്ച ഓട്ടോറിക്ഷാ റാലി തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ സുധീർ മനോഹർ ഫ്‌ളാഗ് ഓഫ് ചെയ്തു.
പൈനാവ് റ്റി.ബി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷയരോഗദിനം ജില്ലാ വ്യാപാരഭവൻ ചെറുതോണിയിൽ സംഘടിപ്പിച്ചു. പൊതുസമ്മേളനം ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ് ഉദ്ഘാടനം ചെയ്തു. റ്റി.ബി ദിനാചരണ സന്ദേശം വാഴത്തോപ്പ് പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ്ജ് നൽകി. റ്റി.ബി. പ്രതിജ്ഞ മരിയാപുരം എഫ്.എച്ച്.സി. ഹെൽത്ത് ഇൻസ്‌പെക്ടർ തങ്കച്ചൻ എൻ.ഡി. ചൊല്ലിക്കൊടുത്തു. സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ ഔസേപ്പച്ചൻ ആന്റണി സ്വാഗതം ആശംസിച്ച യോഗത്തിൽ ചെറുതോണി ജുമാ മസ്ജിദ് ചീഫ് ഇമാം ജനാബ് മുഹമ്മദ് മുഹ്‌സിൽ സഖാഫി, എസ്.എൻ.ഡി.പി. പൈനാവ് ശാഖ പ്രസിഡന്റ് റ്റി.ബി.മോഹൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ ട്രീറ്റ്‌മെന്റ് ലാബ് സൂപ്പർവൈസർ പ്രസിത പി.പ്രഭാകരൻ യോഗത്തിന് നന്ദി പറഞ്ഞു. ലേറ്റന്റ് റ്റി.ബി ഇൻഫെക്ഷൻ മാനേജ്‌മെന്റ് എന്ന വിഷയത്തിൽ ടി.ബി. കൺട്രോൾ മെഡിക്കൽ ഓഫീസർ ഡോ. ഷിയാസ് മുഹമ്മദ് ക്ലാസ് നയിച്ചു.