വാഗമൺ: ലോക വനദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ വാഗമൺ മലനിരകളിലൂടെ ദ്വിദിന ട്രക്കിംഗ് പരിപാടി സംഘടിപ്പിച്ചു. പൈൻമരക്കാട്, തങ്ങളുപാറ, വാകവനം വനമേഖല എന്നിവിടങ്ങളിലൂടെയാണ് സംഘം ട്രക്കിംഗ് നടത്തിയത്. വനസംരക്ഷണമെന്ന സന്ദേശം നൽകിയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുമാണ് യാത്ര പര്യവസാനിച്ചത്. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പ്രിൻസ് റ്റി. ജോസഫ് (ട്രക്കിംഗ് ഗൈഡ്), കെ.കെ. ജോൺസൺ (ഇ.ഡി.സി. ചെയർമാൻ), വിൽസൺ ജോൺ, അഡ്വ. പീറ്റർ ടി. ജോസഫ്, ജോബിൻസ്, സനിൽ ഷാ, നോജൻ തോമസ് തുടങ്ങിയവർ ട്രക്കിംഗിന് നേതൃത്വം നൽകി.