khra


തൊടുപുഴ: ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഭക്ഷണശാലകളിൽ സ്റ്റാർ റേറ്റിംഗ് സിസ്റ്റം നടപ്പാക്കുന്നതിന്റെ മുന്നോടിയായി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതലയോഗം നടന്നു. സ്ഥാപനത്തിന്റെ ശുചിത്വം, അടിസ്ഥാനസൗകര്യങ്ങൾ, ഭക്ഷണനിലവാരം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണ് റേറ്റിംഗ്. ഭക്ഷ്യസുരക്ഷ കമ്മീഷണർ എ.ആർ. അജയകുമാറിന് യോഗത്തിൽ സ്വീകരണം നല്കി. കെ. എച്ച്. ആർ. എ ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. അസി. ഭക്ഷ്യസുരക്ഷ കമ്മീഷണർ കെ.പി. രമേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സാബു പി.സി., തൊടുപുഴ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ എം.എൻ. ഷംസിയ, ഉടുമ്പൻചോല ഭക്ഷ്യസുരക്ഷ ഓഫീസർ ആൻമേരി ജോൺസൺ, ദേവികുളം ഭക്ഷ്യസുരക്ഷ ഓഫീസർ ബൈജു പി. ജോസഫ്, കെ. എച്ച്. ആർ. എ ഭാരവാഹികളായ പി.കെ. മോഹനൻ, ഷീബ റ്റോമി, കെ.കെ. നാവൂർ ഖനി, പ്രശാന്ത് കുട്ടപ്പാസ്, ജയൻ ജോസഫ്, പ്രവീൺ വി., മാർഷൽ പോൾ, എം.ആർ. ഗോപൻ തുടങ്ങിയവർ സംസാരിച്ചു.