ദേവികുളം:കെ.ഡി.എച്ച് വില്ലേജിൽ ദേവികുളം സബ് കളക്ടറുടെ ബംഗ്ലാവിന് ചുറ്റും അപകട ഭീഷിണി ഉയർത്തി നിന്നിരുന്ന 20 റെഡ്ഗം മരങ്ങളും ഒരു പൈൻ മരവും മുറിച്ചിട്ടിരിക്കുന്നത് ഏപ്രിൽ 8 രാവിലെ 11ന് ദേവികുളം തഹസിൽദാർ കെ.ഡി.എച്ച് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്തു കൊടുക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുൻപായി 500 രൂപ നിരതദ്രവ്യം കെട്ടി വയ്ക്കണം. തടിവിലയും 5 ശതമാനം വനവികസന നികുതിയും ചേർന്ന് തുകയുടെ 18 ശതമാനം ജി.എസ്.ടിയും അടക്കം ലേലം ദിവസം ഒടുക്കണം. ഫോൺ: 04865 264231