തൊടുപുഴ : യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ മൂന്നിന് വൈകിട്ട് നാലു മണിക്ക് മങ്ങാട്ടുകവലയിൽ നിന്നും മുനിസിപ്പൽ ബസ് സ്റ്റാന്റിലേയ്ക്ക് യുവജന റാലി നടത്താൻ യു.ഡി.വൈ.എഫ് തീരുമാനിച്ചു.
യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ്, യൂത്ത് ലീഗ് നിയോജ മണ്ഡലം പ്രസിഡന്റ് നിസാർ പഴേരി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബൈജു വറവുങ്കൽ, ബിനാൽ സമദ്, അക്ബർ റ്റി.സി., അരുൺ പൂച്ചക്കുഴി, ക്ലമന്റ് മംഗലത്ത്, ബിനോയ്, ജിൻസൺ മാത്യു, ജെയ്‌സ് ജോൺ, ജോബി പൊന്നാട്ട്, സജീവൻ, രഞ്ജിത് മനപ്പുറത്ത് എന്നിവർ സംസാരിച്ചു.