ചെറുതോണി: കരിമ്പൻ സെന്റ് തോമസ് പബ്ലിക് സ്‌കൂളിൽ ഫ്‌ളയർ 21 എന്ന പേരിൽ യു.കെ.ജി കുട്ടികൾക്കായി ഗ്രാജുവേഷൻ സെറിമണി നടത്തി. കൊറോണയുടെ അതിപ്രസരം മൂലം വീടിനുള്ളിൽ കഴിയേണ്ടിവന്ന കുഞ്ഞുങ്ങൾക്ക് ഇത് വേറിട്ട ഒരു അനുഭവമായി മാറി. ഇടുക്കി സഹോദയാ സെക്രട്ടറി ജോസ് ജെ പുരയിടംഉദ്ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ റിൻസി അദ്ധ്യാപകരായ പ്രിയ ജോബി, ജെസ്സി ജോൺസൺ എന്നിവർ പ്രസംഗിച്ചു.